28 November Monday

അഗ്നിപഥ്‌ റിക്രൂട്ട്‌മെന്റ്‌ റാലിക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
കോഴിക്കോട്‌ 
കരസേനയിലേക്കുള്ള അഗ്നിപഥ്‌ റിക്രൂട്ട്‌മെന്റ്‌ റാലിക്ക്‌ ഇന്ന്‌ കോഴിക്കോട്ട്‌ തുടക്കമാവും. 20 ദിവസമാണ്‌ റിക്രൂട്ട്‌മെന്റ്‌ നടപടി. കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട്‌, തൃശൂർ ജില്ലയിലുള്ള ആയിരക്കണക്കിന്‌ ഉദ്യോഗാർഥികൾ റാലിക്കെത്തും. ഈസ്‌റ്റ്‌ഹില്ലിലെ ഗവ. ഫിസിക്കൽ എജുക്കേഷൻ കോളേജാണ്‌ കേന്ദ്രം. കനത്ത സുരക്ഷയിൽ വെസ്‌റ്റ്‌ഹിൽ ബാരക്‌സ്‌ ആർമി റിക്രൂട്ട്‌മെന്റ്‌ ഓഫീസ്‌ നേതൃത്വത്തിലാണ്‌ റാലി. 
 പതിനേഴര മുതൽ 21 വരെ വയസ്സുള്ളവർക്കാണ്‌ അവസരം. നേരത്തേ ഓൺലൈനായി അപേക്ഷ നൽകിയവരെയാണ്‌ പങ്കെടുപ്പിക്കുക. എസ്‌എസ്‌എൽസി വിജയിച്ചവർക്കുള്ള അഗ്നിവീർ ജനറൽ, ട്രേഡ്‌സ്‌മാൻ, പ്ലസ്‌ ടുക്കാർക്കുള്ള അഗ്നിവീർ ടെക്‌നിക്കൽ, എട്ടാം ക്ലാസ്‌ യോഗ്യത നിശ്‌ചയിച്ച ട്രേഡ്‌സ്‌മാൻ, ക്ലർക്ക്‌, സ്‌റ്റോർ കീപ്പർ എന്നീ വിഭാഗങ്ങളിലാണ്‌ അവസരം. ഉയർന്ന പ്രായപരിധി 23 ആണ്‌. നാലുവർഷമാണ്‌ സേവനം. 25 ശതമാനം പേർക്ക്‌ സേനയിൽ സ്ഥിരനിയമനത്തിന്‌ അവസരമുണ്ടെന്നും വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. ഫോൺ: 04952383953.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top