10 August Monday

അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ മാറ്റണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
വടകര
അനർഹമായി കൈവശംവച്ച മുൻഗണന -സബ്സിഡി റേഷൻ കാർഡുകൾ എട്ടിനകം ഹാജരാക്കി പിഴ ട്രഷറിയിൽ അടച്ചു പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന്  താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.  സർക്കാർ അർധസർക്കാർ, പൊതുമേഖല, സഹകരണ മേഖലകളിലെ ചില ജീവനക്കാർ യഥാർഥ തൊഴിൽ കാണിക്കാതെയും യഥാർഥ വരുമാനം കാണിക്കാതെയും കുടുംബ റേഷൻ കാർഡിൽ പേര്  ഉൾപ്പെടുത്താതെയും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായി  കണ്ടെത്തിയിട്ടുണ്ട്.  ഇങ്ങനെയുള്ളവർ എട്ടിനകം കാർഡ് തരം മാറ്റണം.  സമയപരിധിക്കുശേഷവും അനർഹമായി കാർഡ് കൈവശംവച്ചാൽ വകുപ്പുതല നടപടിക്കായി മേലുദ്യോഗസ്ഥനെ അറിയിക്കുകയും ഇന്ത്യൻ ശിക്ഷാനിയമം 420 പ്രകാരവും അവശ്യവസ്തു നിയമം 7എ (1 )പ്രകാരവുമുള്ള  നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top