16 November Saturday

കുടിവെള്ള പദ്ധതി പൈപ്പ‌് ലൈൻ അറ്റകുറ്റപ്പണി നടത്തണം

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019
വടകര
വടകരയിൽ കുടിവെള്ളം എത്തിക്കുന്ന ഗുളികപ്പുഴ പദ്ധതിയുടെ പൈപ്പ‌് ലൈനുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തി കുടിവെള്ള പ്രശ‌്നത്തിന‌് ശാശ്വത പരിഹാരം കാണണമെന്ന‌് ആർട്ടി സാൻസ‌് യൂണിയൻ സിഐടിയു വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. 
അറക്കിലാട‌് ഈസ‌്റ്റ‌് എൽപി സ‌്കൂളിലെ പി ടി രാജൻ നഗറിൽ ജില്ലാ പഞ്ചായത്തംഗം ആർ ബാലറാം ഉദ‌്ഘാടനം ചെയ‌്തു. കെ വി ബാലൻ അധ്യക്ഷനായി. ഒ വി ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, എം കെ ദാസൻ വരവ‌് ചെലവ‌് കണക്കും,  സംസ്ഥാന കമ്മറ്റി അംഗം പി ബാബു സംഘനാ റിപ്പോർട്ടും അവതരിപ്പിച്ചു.  എം ഭാസ‌്കരൻ സ്വാഗതവും പി രതീശൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ വി ബാലൻ (പ്രസിഡന്റ‌്), ഒ വി ചന്ദ്രൻ (സെക്രട്ടറി), എം കെ ദാസൻ (ട്രഷറർ).
 
പ്രധാന വാർത്തകൾ
 Top