09 September Monday

സ്ഫോടനക്കേസുകൾ ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കുന്നു: മാർക്കണ്ഡേയ കട്‌ജു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

‘മഅ്ദനി അനീതിയുടെ മൂന്ന് പതിറ്റാണ്ട്’ ഐക്യദാര്‍ഢ്യ സംഗമം 
സുപ്രീം കോടതി മുന്‍ ജഡ്‌ജി മാര്‍ക്കണ്ഡേയ കട്‌ജു ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
കുറ്റകൃത്യങ്ങൾ തെളിയിക്കുന്നത് ശാസ്ത്രീയമായ രീതിയിലല്ലെന്നും പൊലീസുകാരുടെമേൽ വരുന്ന സമ്മർദങ്ങളുടെ അടിസ്ഥാനത്തിൽ ബോംബ് സ്ഫോടനക്കേസുകൾ ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കുകയാണെന്നും സുപ്രീംകോടതി മുൻ ജഡ്‌ജി മാർക്കണ്ഡേയ കട്‌ജു പറഞ്ഞു. പിഡിപി നേതാവ്‌ അബ്ദുൾ നാസർ മഅ്‌ദനി ഐക്യദാർഢ്യ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശാസ്ത്രീയമായ കേസ് അന്വേഷണത്തിന്റെ ഇരയാണ് മഅ്ദനി. കോയമ്പത്തൂർ സ്പോടനക്കേസിൽ തെറ്റായി പ്രതി ചേർക്കപ്പെട്ട് ഒമ്പത് വർഷമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞതെന്നും കട്ജു പറഞ്ഞു.
സിറ്റിസൺ ഫോറം ഫോർ മഅ്ദനി സംഘടിപ്പിച്ച ഉത്തരമേഖല ഐക്യദാർഢ്യ സംഗമത്തിൽ കാരാട്ട് അബ്ദൽ റസാഖ് അധ്യക്ഷനായി. വർക്കല രാജ്, കാസിം ഇരിക്കൂർ, അഡ്വ. കെ എ ഷഫീഖ്, സി ടി ശുഹൈബ്, എ പി അബ്ദുൽ വഹാബ്, ഷിബു മീരാൻ, നിസാർ മേത്തർ, അഡ്വ. ഡാനിഷ്, ശശികുമാർ വർക്കല, അഡ്വ. ലൈല അഷ്റഫ്, ജാഫർ അത്തോളി, ഫായിസ കരുവാരക്കുണ്ട് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top