കോഴിക്കോട്
നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) ഗുണനിലവാര മൂല്യനിർണയത്തിൽ കലിക്കറ്റ് എൻഐടിയിലെ മൂന്ന് കോഴ്‌സുകൾക്കുകൂടി അംഗീകാരം. ബിടെക്ക് പ്രോഗ്രാമുകളായ കെമിക്കൽ എൻജിനിയറിങ്, പ്രൊഡക്‌ഷൻ എൻജിനിയറിങ്, എംടെക്ക് പ്രോഗ്രാം ടെലികമ്യൂണിക്കേഷൻ എന്നിവയ്‌ക്കാണ് ആറു വർഷത്തെ അക്രഡിറ്റേഷൻ ലഭിച്ചത്. ഫെബ്രുവരിയിലായിരുന്നു മൂല്യനിർണയം.
കഴിഞ്ഞ വർഷം നവംബറിൽ നടന്ന മൂല്യനിർണയത്തിൽ അഞ്ച് ബിടെക്ക് പ്രോഗ്രാമുകൾക്ക് ആറ് വർഷത്തെ അക്രഡിറ്റേഷൻ ലഭിച്ചിരുന്നു. സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് എന്നിവയാണ് അംഗീകാരം നേടിയത്. വിദ്യാർഥികൾക്ക് ലോകത്തെ മികച്ച സർവകലാശാലകളിൽ പ്രവേശനവും പ്രമുഖ കമ്പനികളിൽ ജോലിയും നേടാൻ നേട്ടം സഹായിക്കുമെന്ന് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..