16 April Friday

സീറ്റിനായി ബിജെപിയിൽ നേതാക്കളുടെ പിടിവലി

●സ്വന്തം ലേഖകൻUpdated: Monday Mar 1, 2021
 
കോഴിക്കോട്‌ 
വിരുദ്ധഗ്രൂപ്പുകൾ അവകാശവാദം ശക്തമാക്കിയതോടെ ബിജെപിയിൽ സ്ഥാനാർഥി നിർണയം തർക്കത്തിൽ. വിവിധ മണ്ഡലങ്ങളിൽ  ഒന്നിലേറെ പേരുകൾ സജീവമാണ്‌. പി കെ കൃഷ്‌ണദാസ്‌, വി മുരളീധരൻ പക്ഷങ്ങളാണ്‌ ചേരികളായി സീറ്റ്‌ പിടിക്കാൻ രംഗത്ത്‌. ഇതിനിടെ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്‌ നൽകിയിരുന്ന കോഴിക്കോട് സൗത്ത്  ബിജെപി ഏറ്റെടുക്കാനുള്ള നീക്കം മുന്നണിയിലും ഇടച്ചിലുണ്ടാക്കുന്നു. ബിഡിജെഎസ്‌ സ്ഥാനാർഥിയെ നേരിട്ട്‌ പ്രഖ്യാപിക്കാനാണ്‌ നീക്കം.  
ബിജെപിയിൽ ജില്ലാ പ്രസിഡന്റ്‌ വി കെ സജീവനൊപ്പം സംസ്ഥാന സെക്രട്ടറി പി രഘുനാഥും സീറ്റിനായി അവകാശവാദമുന്നയിച്ചിട്ടുണ്ട്‌. സൗത്തില്ലെങ്കിൽ നോർത്ത്‌ എന്നതാണ്‌ രഘുനാഥിന്റെ ആവശ്യം. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെയും  കേന്ദ്രസഹമന്ത്രി വി മുരളീധരന്റെയും വിശ്വസ്‌തനാണ്‌ രഘുനാഥ്‌. 
കോഴിക്കോട് നോർത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ പേരാണ്‌ പരിഗണനയിൽ. 
ബേപ്പൂർ സീറ്റിനായി സംസ്ഥാന സെക്രട്ടറി കെ പി ‌പ്രകാശ് ബാബു ശ്രമിക്കുന്നു. കോർപറേഷൻ കൗൺസിലർ നവ്യാ ഹരിദാസിന്റെ പേരുമുണ്ടിവിടെ. മുൻ ജില്ലാ പ്രസിഡന്റ്‌ ടി പി ജയചന്ദ്രൻ എലത്തൂരും പേരാമ്പ്രയിലും പരിഗണനയിലുണ്ട്‌. വടകര, തിരുവമ്പാടി മണ്ഡലങ്ങളാണ്‌ ബിജെപി ബിഡിജെഎസിന്‌ നൽകാൻ നീക്കിവച്ചിട്ടുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top