22 October Tuesday

യുവതിയുടെ കൊലപാതകം: പ്രതി സ്ഥിരം ക്രിമിനൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
കറുകച്ചാൽ 
ഭാര്യ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മല്ലപ്പള്ളി മാന്താനം കോലത്ത്മലയിൽ സുബിന്റെ(25) പേരിൽ വിവിധ സ്‌റ്റേഷനുകളിലുള്ളത്‌ 19 ക്രിമിനൽ കേസുകൾ. പത്തൊമ്പതുകാരിയായ ഭാര്യ അശ്വതിയാണ്‌ കൊല്ലപ്പെട്ടത്‌. 
  കറുകച്ചാൽ ശാന്തിപുരം കാവുങ്കൽപ്പടിയിൽ വാടക വീട്ടിലാണ് ആറുമാസമായി സുബിനും അശ്വതിയും സുബിന്റെ മാതാപിതാക്കളായ മോഹനനും കുഞ്ഞുമോളും താമസിക്കുന്നത്. റാന്നി ഉതിമൂട് സ്വദേശിനിയായ അശ്വതി പ്ലസ്ടുവിന് പഠിക്കുമ്പോൾ സുബിനുമായി പ്രണയത്തിലാകുകയായിരുന്നു. സുബിൻ അമിതമായി മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തിരുന്നതായി പൊലീസ്‌ പറഞ്ഞു. അശ്വതിയെ മർദ്ദിക്കുന്നതും പതിവായിരുന്നു. 
  ഇത്‌ ചോദ്യംചെയ്ത അശ്വതിയുടെ അമ്മയുടെ കൈ ഏതാനും മാസങ്ങൾക്ക് മുമ്പ് സുബിൻ തല്ലിഒടിച്ചു. കഴിഞ്ഞയാഴ്ച അശ്വതിയെ മർദ്ദിക്കുന്നത് കണ്ട് തടസ്സംപിടിച്ച സുബിന്റെ അമ്മ കുഞ്ഞുമോളുടെ ഇടത്കൈ സുബിൻ ചവിട്ടി ഒടിക്കുകയും വലത്കൈക്ക്‌ കത്തികൊണ്ട് വെട്ടുകയും ചെയ്തിരുന്നു. കാവുങ്കൽപ്പടിയിൽ താമസമായ ആറ് മാസത്തിനുള്ളിൽ പ്രദേശവാസികളുമായി രണ്ടുതവണ സുബിൻ ഏറ്റുമുട്ടിയിരുന്നു.
വ്യാഴാഴ്ച രാത്രി അശ്വതിക്കൊപ്പം മെഡിക്കൽകോളേജിൽ എത്തിയപ്പോൾ അത്യാഹിത വിഭാഗത്തിൽ അശ്വതിയെ പരിശോധിച്ച ഡോക്ടറുടെ കൈയിൽ സുബിൻ കടിച്ചു. തുടർന്ന് ആത്മഹത്യയ്ക്കും ശ്രമിച്ചു.
 
പ്രധാന വാർത്തകൾ
 Top