21 October Monday

മെഡിക്കൽ കോളേജിൽ 50–-ാമത്തെ ‘കഡാവർ’ വൃക്ക മാറ്റിവയ്‌ക്കൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

 

കോട്ടയം
മസ്‌തിഷ്‌ക മരണം സംഭവിച്ച രോഗി(കഡാവർ)യിൽ നിന്ന്‌ വൃക്ക മാറ്റിവയ്‌ക്കുന്ന അപൂർവ ശസ്‌ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ  വിജയകരം. ഇത്തരത്തിലുള്ള അൻപതാമത് വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയാണിത്‌.  
ഇടുക്കി സ്വദേശിനി ആതിര(21)ക്കാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് വൃക്ക ലഭിച്ചത്. ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗിക്ക് പൂർണമായും സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുത്തു. രണ്ട് വർഷം മുമ്പാണ് ആതിര കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. തുടർന്ന് സർക്കാരിന്റെ വൃക്ക മാറ്റിവയ്‌ക്കൽ പദ്ധതിയായ മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. ഇതിനെ തുടർന്നാണ് വ്യാഴാഴ്ച വൃക്ക ലഭിച്ചത്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top