18 October Friday
പങ്കാളിത്തപെന്‍ഷന്‍

എഫ്എസ്ഇടിഒ ധര്‍ണ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
 
കോട്ടയം
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്തപെൻഷൻ പുനഃപരിശോധനാ നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കേന്ദ്രത്തിൽ വെള്ളിയാഴ്‌ച പകൽ 11 ന്‌ എഫ്എസ്ഇടിഒ   നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ധർണ നടത്തും.
 2013 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിച്ച മുഴുവൻപേർക്കും അധ്യാപകർക്കും പങ്കാളിത്തപെൻഷൻ പദ്ധതി നടപ്പാക്കിയതുമൂലം ജീവനക്കാരുടെ  പെൻഷൻ പദ്ധതി അട്ടിമറിക്കപ്പെട്ടു. പങ്കാളിത്ത പെൻഷൻപദ്ധതി നടപ്പാക്കാൻ എല്ലാ സഹായവും ചെയ്തുകൊടുത്തവർ ഇപ്പോൾ  ജീവനക്കാരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നു. പങ്കാളിത്ത പെൻഷൻപദ്ധതി സമഗ്രമായി പുനഃപരിശോധിക്കാൻ എൽഡിഎഫ് സർക്കാർ സമിതിയെ നിയോഗിച്ചു. സമിതിയുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി  പ്രവർത്തനങ്ങൾ പൂർത്തീയാക്കണം.  
 കലക്ടറേറ്റ് പരിസരത്ത് നടക്കുന്ന ധർണയിൽ മുഴുവൻ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
 
 
പ്രധാന വാർത്തകൾ
 Top