08 August Monday

പ്രതിഷേധക്കാറ്റായി 
വിദ്യാർഥി – യുവജന റാലി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
കോട്ടയം
യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ്‌ പദ്ധതിക്കെതിരെയും തൊഴിലില്ലായ്‌മ പ്രശ്‌നവും ഉയർത്തി ഇടത്‌ യുവജന –- വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ബുധനാഴ്‍ച കോട്ടയം ബിഎസ്‌എൻഎൽ ഓഫീസിന്‌ മുമ്പിൽ ധർണ നടത്തി. കനത്തമഴയിലും കൂസാതെ അനേകങ്ങൾ പ്രതിഷേധത്തിനിറങ്ങി.
    എൽഡിവൈഎഫ്‌, എൽഡിഎസ്‌എഫ്‌ എന്നിവ സംയുക്തമായി നടത്തിയ പ്രതിഷേധം എഐവൈഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ എൻ അരുൺ ഉദ്‌ഘാടനംചെയ്‌തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. ബി  മഹേഷ് ചന്ദ്രൻ അധ്യക്ഷനായി. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആഷിക്, സിറിയക്ക് ചാഴിക്കാടൻ (കെവൈഎഫ്‌എം), മിൽട്ടൺ ഇടശ്ശേരി(എൻവൈസി), സിയാ വഖാബ് (ഐഎൻഎൽ) എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top