കോട്ടയം
ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള ഉദ്യോഗസ്ഥ യോഗം കുമരകത്ത് ആരംഭിക്കുമ്പോൾ ധനശ്രീ കുടുംബശ്രീയുടെ കൈപ്പുണ്യവും ശ്രദ്ധേയമാകുന്നു. കുടുംബശ്രീയിലെ എട്ട് വനിതകൾ ചേർന്ന് ആരംഭിച്ച ‘ഇല്ലിക്കൽ കേറ്ററേഴ്‌സ് ’ ആണ് സമ്മേളനത്തിന്റെ ഇതുവരെയുള്ള ഒരുക്കം നടത്തിയവർക്ക് ഭക്ഷണം നൽകിയത്. ഏപ്രിൽ നാലുവരെ ഇവരുടെ സേവനം തുടരും.
അപ്പം, ഇഡ്ഡലി, ഇടിയപ്പം, ദോശ, പരിപ്പുവട, ഉഴുന്നുവട, ചപ്പാത്തി തുടങ്ങിയവയാണ് വിഭവങ്ങൾ. യൂണിറ്റ് പ്രസിഡന്റ് അനീഷ നജിം, സെക്രട്ടറി വി പി ഹരിപ്രിയ, ജസ്ന ഷിഹാബുദ്ധീൻ, വി ഐ റസിയ, ശ്രീരേഖ ബാബു എന്നിവർക്കൊപ്പം മുതിർന്ന അംഗങ്ങളായ ടി കെ രാജമ്മ, റുഖിയാബീവി, സൈനബ ബീവി എന്നിവരും ചേർന്നാണ് ഭക്ഷണം ഒരുക്കുന്നത്. പുലർച്ചെ മൂന്നരയ്ക്ക് സജീവമാകുന്ന അടുക്കള വൈകിട്ട് ആറു വരെ ഉണ്ടാകും.
വിദേശരാജ്യങ്ങളിൽ നിന്ന് അടക്കം എത്തുന്ന പ്രതിനിധികൾക്കും നാടൻ രുചികൾ പകരാൻ അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ഇവർ. കഴിഞ്ഞ ഇരുപതിനാണ് അറുപറയിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..