23 November Monday
ദേശാഭിമാനി പ്രചാരണം

വാർഷിക വരിസംഖ്യയും ലിസ്‌റ്റും ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
കോട്ടയം
ജനകീയപത്രമായ "ദേശാഭിമാനി'യുടെ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ പന്ത്രണ്ട്‌ ഏരിയകളിൽ ചേർത്ത പത്രത്തിന്റെ വരിസംഖ്യയും ലിസ്‌റ്റും കോട്ടയത്തും, ഏറ്റുമാനൂരിലും നടന്ന ചടങ്ങിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ ഏറ്റുവാങ്ങി. കോട്ടയത്ത്‌ ആറും‌, ഏറ്റുമാനൂരിൽ ആറും ഏരിയകളിൽ നിന്നുള്ള എരിയ സെക്രട്ടറിമാർ ലിസ്‌റ്റും പണവും കൈമാറി‌.
 കോട്ടയത്ത്‌ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ്‌, വാഴൂർ ഏരിയ സെക്രട്ടറി വി ജി ലാൽ, ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ സി ജോസഫ്‌, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുബാഷ്‌ പി വർഗീസ്‌, അയർക്കുന്നം ഏരിയ സെക്രട്ടറി പി എൻ ബിനു എന്നിവരിൽനിന്നും വൈക്കം വിശ്വൻ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. എം ടി ജോസഫ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ വി റസ്സൽ, ടി ആർ രഘുനാഥൻ, സി ജെ ജോസഫ്, കെ എം രാധാകൃഷ്‌ണൻ‌ എന്നിവർ പങ്കെടുത്തു. യോഗങ്ങളിൽ പാർടി ജില്ലാകമ്മിറ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവരും പങ്കെടുത്തു.
ഏറ്റുമാനൂർ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറിമാരായ പൂഞ്ഞാർ–- - കുര്യാക്കോസ് ജോസഫ്, വൈക്കം –- കെ അരുണൻ, തലയോലപ്പറമ്പ്–- - കെ ശെൽവരാജ്, കടുത്തുരുത്തി–-- കെ ജി രമേശൻ, പാലാ–- - പി എം ജോസഫ്, ഏറ്റുമാനൂർ–- - കെ എൻ വേണുഗോപാൽ എന്നിവരിൽനിന്ന്‌ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഏറ്റുവാങ്ങുന്നു. ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. കെ സുരേഷ്‌കുറുപ്പ്‌ എംഎൽഎ, സി ജെ ജോസഫ്‌, പി കെ ഹരികുമാർ, ലാലിച്ചൻ ജോർജ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top