25 October Sunday

സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമം ചെറുക്കണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020

പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക് അറുപതാം വാർഷിക സ്മാരകമന്ദിരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്നു

 

പനച്ചിക്കാട്ട്‌
സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിനെ ഒരുമിച്ച്‌ നിന്ന്‌ എതിർക്കണമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പനച്ചിക്കാട്‌ റീജണൽ സർവീസ്‌ സഹകരണ ബാങ്ക്‌ അറുപതാം വാർഷിക സ്‌മാരകമായി പരുത്തുംപാറയിൽ പണികഴിപ്പിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ പുതിയ ബാങ്ക്‌ നിയമം സഹകരണമേഖലയെ തകർക്കും. രാജ്യത്തെ കുത്തകൾക്കുവേണ്ടി മാത്രമാണ്‌ പുതിയ നയം. വിത്യസ്‌തമായ സ്വരങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാകുന്നില്ല. 
 ബാങ്ക്‌ പ്രസിഡന്റ്‌ ടി കെ ഗോപാലകൃഷ്‌ണൻ അധ്യക്ഷനായി. മുൻ എംഎൽഎമാരായ വൈക്കം വിശ്വൻ ഹെഡ്‌ ഓഫീസും വി എൻ വാസവൻ മെയിൻ ബ്രാഞ്ചും തുറന്നു കൊടുത്തു. പനച്ചിക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഇ ആർ സുനിൽകുമാർ‌ സെമിനാർ ഹാളും ഉദ്‌ഘാടനം ചെയ്‌തു. സഹകരണ ജോയിന്റ്‌‌ രജിസ്‌ട്രാർ എൻ പ്രദീപ്‌കുമാർ ആദ്യ നിക്ഷേപം സ്വീകരിച്ചു. കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്‌ണൻ, സിപിഐ എം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുബാഷ്‌ പി വർഗീസ്‌, ബ്ലോക്ക്‌ പഞ്ചയാത്തംഗം എം ബാബു, പഞ്ചായത്തംഗം റോയി മാത്യു, പി കെ കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രേമു ഐപ്പ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. പി കെ മോഹനൻ സ്വാഗതവും ഭരണസമിതി അംഗം മാത്യു വർഗീസ് നന്ദിയും പറഞ്ഞു. ‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top