19 August Monday
ആറിടത്ത‌് ഉപതെരഞ്ഞെടുപ്പ‌്

എലിക്കുളം ഡിവിഷൻ എൽഡിഎഫ‌് പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

 കോട്ടയം 

ജില്ലയിൽ രണ്ട‌് ബ്ലോക്ക‌് പഞ്ചായത്ത‌് ഡിവിഷൻ അടക്കം ആറ‌് തദ്ദേശ വാർഡുകളിലേക്ക‌് നടന്ന ഉപതെരഞ്ഞെടുപ്പ‌ിൽ യുഡിഎഫിൽനിന്ന‌്  ബ്ലോക്ക‌് പഞ്ചായത്ത‌് ഡിവിഷൻ സീറ്റ‌് എൽഡിഎഫ‌് പിടിച്ചെടുത്തു. ബിജെപി സ്വന്തം സ്ഥാനാർഥിയെ നിർത്താതിരുന്ന രണ്ട‌് വാർഡടക്കം യുഡിഎഫ‌് നാലിടത്ത‌് വിജയിച്ചു. ഒരിടത്ത‌് എൽഡിഎഫ‌് സീറ്റ‌് നിലനിർത്തി.
 പാമ്പാടി ബ്ലോക്കിലെ എലിക്കുളം, കിടങ്ങൂർ ഡിവിഷനുകളിലേക്കും തിരുവാർപ്പ‌് പഞ്ചായത്തിലെ മോർകാട‌്, കരൂർ പഞ്ചായത്തിലെ വലവൂർ ഈസ്റ്റ‌്(സംവരണം), മൂന്നിലവ‌് തിരുമാപ്ര, മണിമല രണ്ടാം വാർഡ‌് പൂവത്തോലി എന്നിവിടങ്ങളിലാണ‌് തെരഞ്ഞെടുപ്പ‌് നടന്നത‌്.  ഇതിൽ തിരുവാർപ്പ‌് മോർകാടിലും മണിമല പൂവത്തോലിയിലും ബിജെപി സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ഡിവിഷനിലാണ‌് എൽഡിഎഫ‌് അട്ടിമറി വിജയം നേടിയത‌്. എൽഡിഎഫ‌് സ്ഥാനാർഥി റോസ‌്നി ജോബി 566 വോട്ടിന്റെ ഭൂരിപക്ഷം നേടി ചരിത്ര വിജയംകുറിച്ചു. ആകെ 4934  പേർ വോട്ട‌‌ുചെയ‌്തപ്പോൾ റോസ‌്നി ജോബിക്ക‌് -2311, യുഡിഎഫിലെ ട്രീസ ജോസഫ‌ിന‌് -1245, ബിജെപിയിലെ രജനി പീറ്റർക്ക‌് -877 വോട്ടുവീതം ലഭിച്ചു‌. യുഡിഎഫ‌് അംഗമായിരുന്ന ഡൈനി ജോർജ‌് രാജിവച്ച‌് വിദേശത്തേക്ക‌് പോയതിനെ തുടർന്നാണ‌്  ഇവിടെ ഉപതെരഞ്ഞെടുപ്പ‌് വേണ്ടിവന്നത‌്.
കരൂർ പഞ്ചായത്ത് രണ്ടാംവാർഡ് വലവൂർ ഈസ്റ്റ്(സംവരണം) എൽഡിഎഫ‌് സീറ്റ‌് നിലനിർത്തി. എൽഡിഎഫ‌് സ്ഥാനാർഥി രാജേഷ് 33 വോട്ടിനാണ‌് വിജയിച്ചത‌്. ആകെ  890 പോൾ ചെയ്തപ്പോൾ എൽഎഡിഎഫ് സ്വതന്ത്രനായി മത്സരിച്ച രാജേഷിന‌്- –-394, കേരള കോൺഗ്രസ‌് എമ്മിലെ രശ്മി തങ്കപ്പൻ –-361, ബിജെപിയിലെ കെ എസ് അജി–--135 വോട്ടും നേടി.  കഴിഞ്ഞതവണ എൽഡി‌എഫ‌് വിജയിച്ച തിരുവാർപ്പ് പഞ്ചായത്ത് ഒന്നാംവാർഡ് മോർകാട് ബിജെപി പിന്തുണയോടെയാണ‌് യുഡിഎഫ‌് വിജയിച്ചത‌്. യുഡിഎഫ‌ിലെ മായ മുരളി 315 വോട്ടിന‌് ജയിച്ചു. കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥി രണ്ടാംസ്ഥാനത്തെത്തിയ ഈ വാർഡിൽ ഇത്തവണ ബിജെപി സ്വന്തം സ്ഥാനാർഥിയെ നിർത്താതെ കോൺഗ്രസ‌ിനെ പിന്തുണയ‌്ക്കുകയാായിരുന്നു.  
 മായ മുരളി–- -697, എൽഡിഎഫിലെ രജനി സന്തോഷ് –-382 വോട്ടുവീതം  നേടി.  മണിമല പഞ്ചായത്ത് രണ്ടാംവാർഡായ പൂവത്തോലിയിലും ബിജെപി സ്ഥാനാർഥി ഉണ്ടായിരുന്നില്ല. ഇവിടെയും യുഡിഎഫ‌് ജയിച്ചു. കേരള കോൺഗ്രസ്- എമ്മിലെ എം സി ജേക്കബാണ‌് വിജയിച്ചത‌്. -333 വോട്ടുലഭിച്ച ഇദ്ദേഹം 39 വോട്ടിന്റെ ഭൂരിപക്ഷം നേടി. എൽഡിഎഫ് സ്വന്ത്രൻ ബിനോയ്ക്ക‌് -–294 വോട്ട‌് ലഭിച്ചു. 
മൂന്നിലവ് പഞ്ചായത്ത് ഒന്നാംവാർഡ് ഇരുമാപ്രയിൽ യുഡിഎഫ‌് സ്ഥാനാർഥി  കേരള കോൺഗ്രസ്- എമ്മിലെ ഡോളി ഐസക് 64 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇദ്ദേഹം -167 വോട്ട‌് നേടിയപ്പോൾ എൽഡിഎഫ‌് സ്വതന്ത്രൻ ജോസ്‌ലി ജോണിന‌് 103 വോട്ടും കേരള ജനപക്ഷം സെക്കുലറിലെ സവിത സാം -74 വോട്ടും നേടി. 
 പാമ്പാടി ബ്ലോക്കിലെ കിടങ്ങൂർ ഡിവിഷനിൽ യുഡിഎഫ‌് സ്ഥാനാർഥി കേരള കോൺഗ്രസ‌് എമ്മിലെ ജോസ‌് തടത്തിൽ 1165 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇദ്ദേഹം -2742 വോട്ട‌് നേടിയപ്പോൾ എൽഡിഎഫ‌് സ്വതന്ത്രയായ പ്രസന്നകുമാരി മണിമലമറ്റം -1572, ബിജെപിയിലെ അജിതകുമാരൻ നായർ 856 വോട്ടും കരസ്ഥമാക്കി. എൽഡിഎഫ‌് അംഗമായ പ്രകാശ‌്ബാബുവിന്റെ നിര്യാണത്തെ തുടർന്നാണ‌് ഇവിടെ തെരഞ്ഞെടുപ്പ‌് വേണ്ടിവന്നത‌്.
 
 
 
 
പ്രധാന വാർത്തകൾ
 Top