14 July Tuesday
ആകെ 19 രോഗികൾ

3 പേര്‍ക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

 

 
കോട്ടയം 
ജില്ലയിൽ വ്യാഴാഴ്‌ച മൂന്നുപേരുടെ കോവിഡ് സാമ്പിൾ പരിശോധനാ ഫലംകൂടി പോസിറ്റീവായി. വിദേശ രാജ്യങ്ങളിൽനിന്നെത്തിയ ഇവരിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി. എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അബുദാബിയിൽനിന്ന്‌ 17ന്‌ എത്തിയ ചങ്ങനാശേരി വെരൂർ സ്വദേശി(29), സൗദി അറേബ്യയിലെ ദമാമിൽനിന്ന്‌ 19ന് എത്തിയ വാഴൂർ കൊടുങ്ങൂർ സ്വദേശി(27), 12 ന് എത്തിയ ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) എന്നിവർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. 
മാമ്മൂട്‌ സ്വദേശിനി 13ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ചു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നതിനെത്തുടർന്ന് 19ന് ഡിസ്ചാർജ്ജ് ചെയ്തു. രണ്ടാമത്തെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു-.
 
പ്രധാന വാർത്തകൾ
 Top