25 May Monday

രക്തഗ്രൂപ്പ്‌ അപൂർവമാണോ, പേടിക്കണ്ട ഇവിടുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

 കോട്ടയം 

മെഡിക്കൽ കോളേജ് ആശുപത്രിയിലെ രക്തബാങ്കിൽ അപൂർവ ഗ്രൂപ്പുകളിൽപെട്ട രക്തത്തിന്റെ ശേഖരം ഉറപ്പാക്കി സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകൾ. ലോക്ക്‌ ഡൗൺ നിലനിൽക്കുന്നതിനാൽ സ്റ്റുഡന്റ്‌ പൊലീസ് ജില്ലാ അസിസ്റ്റന്റ്‌ നോഡൽ ഓഫീസർ ഉല്ലാസ് കെ സ്റ്റീഫന്റെ നേതൃത്വത്തിൽ പൊലീസിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് എ നെഗറ്റീവ്, ഒ നെഗറ്റീവ് ഗ്രൂപ്പുകളിൽ പെട്ട എട്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് രക്തം ദാനം ചെയ്തത്. 
ദാതാക്കളെ കണ്ടെത്തിയതും സ്റ്റുഡന്റ്‌ പൊലീസ് തന്നെ. മെഡിക്കൽ കോളേജ് ആശുപത്രിയിലെയും കോട്ടയം ജനറൽ ആശുപത്രിയിലെയും രക്ത ബാങ്കുകളിൽ  നിലവിൽ എല്ലാ ഗ്രൂപ്പുകളിലും പെട്ട രക്തത്തിന്റെ ശേഖരമുണ്ട്.
 
 
പ്രധാന വാർത്തകൾ
 Top