17 January Sunday

വൈക്കത്തഷ്‌ടമിക്ക്‌ കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

വൈക്കത്തഷ്ടമിക്ക് തന്ത്രി മറ്റപ്പള്ളി ചെറിയ പരമേശ്വരൻ നമ്പൂതിരി കൊടിയേറ്റുന്നു

വൈക്കം
വൈക്കം മഹാ-ദേവ ക്ഷേത്ര-ത്തിലെ അഷ്-ടമി ഉത്സ-വ-ത്തിന് കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത്- മേക്കാട്ട്- മാധവൻ നമ്പൂതിരി, മേക്കാട്ട്- ചെറിയ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ തന്ത്രി മറ്റപ്പള്ളി ചെറിയ പരമേശ്വരൻ നമ്പൂതിരിയാണ് കൊടിയേറ്റിയത്-. സ്വർണക്കുടകളും മുത്തുക്കുടകളും ഗജവീരനും വാദ്യമേളങ്ങളും അകമ്പടിയായി. മേൽശാന്തിമാരായ ടി ഡി നാരായണൻ നമ്പൂതിരി, അനൂപ്- നമ്പൂതിരി, ടി എസ്- നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, ശ്രീരാഗ്- നമ്പൂതിരി, ജിഷ്-ണു നമ്പൂതിരി, കീഴ്-ശാന്തിമാരായ ഏറാഞ്ചേരി ദേവൻ നമ്പൂതിരി, മേലേടം രാമൻ നമ്പൂതിരി, ആഴാട്- നാരായണൻ നമ്പൂതിരി, കൊളായി അർജുൻ, കൊളായി നാരായണൻ നമ്പൂതിരി  എന്നിവർ സഹകാർമികരായി. 
വെള്ളി-യാഴ്-ച പുലർച്ചെ 3.30ന്  നടതുറന്ന് വിശേഷാൽ പൂജകൾക്ക്- ശേഷമാണ് കൊടിയേറ്റ് ചടങ്ങ്- ആരംഭിച്ചത്-. ഡിസം-ബർ എട്ടി-നാണ് അഷ്-ടമി. ഒമ്പതിന് ആറാട്ടോടെ ഉത്സവം സമാപിക്കും. കോവിഡ്‌ പശ്ചാ-ത്ത-ല-ത്തിൽ വെർച്വൽ ക്യൂ സംവിധാനം വഴിയാണ് തീർഥാടകർക്ക്‌- ക്ഷേത്രദർശനം അനു-വ-ദി-ച്ചി-രി-ക്കു-ന്നത്-.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top