03 December Friday

ഏറ്റുമാനൂരിൽ "ടേക്ക്‌ എ ബ്രേക്ക്‌'

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
ഏറ്റുമാനൂർ
റെയിൽവേസ്റ്റേഷനിൽ അതിരമ്പുഴ പഞ്ചായത്ത്  നടപ്പാക്കാൻ ഉദ്ദേശിക്കുന്ന  "ടേക്ക് എ ബ്രേക്ക്' പദ്ധതി സ്റ്റേഷൻ കെട്ടിടത്തിന് സമീപത്തേക്ക് മാറ്റി പുതിയ പ്രൊപ്പോസൽ നൽകാൻ ഡിആർഎം ആവശ്യപ്പെട്ടു. പ്രൊപ്പോസൽ ലഭിച്ചശേഷം സംയുക്ത സ്ഥലപരിശോധന നടത്തി അംഗീകാരം നൽകും. റെയിൽവേ സ്റ്റേഷൻ –- കാട്ടത്തി റോഡ് നവീകരണം പഞ്ചായത്തിനെ ചുമതലപ്പെടുത്തണമെന്ന നിർദ്ദേശം ഡിവിഷൻ തലത്തിൽ ചർച്ചചെയ്ത്‌ തീരുമാനിക്കും. നിലവിലുള്ള റോഡ് മുൻകാലങ്ങളിലേതുപോലെ പ്രദേശവാസികൾക്ക് ഉപയോഗിക്കാം.
സ്റ്റേഷൻ നവീകരണം തോമസ് ചാഴികാടൻ എംപി സന്ദർശിച്ചു. ഡിവിഷണൽ റെയിൽവേ മാനേജർ മുകുന്ദ് രാമസ്വാമി, സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ പി എ ധനഞ്‌ജയൻ, ഡിവിഷണൽ എൻജിനിയർ എ വി ശ്രീകുമാർ, കോട്ടയം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ബാബു തോമസ്, ചീഫ് കൊമേർഷ്യൽ ഇൻസ്പെക്ടർ വി രാജീവ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്  ബിജു വലിയമല, പഞ്ചായത്തംഗം  ജോഷി ഇലഞ്ഞിയിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ഇടവഴിക്കൻ, റെയിൽവേ വികസനസമിതി പ്രസിഡന്റ്  റോയ് മാത്യു, ജോജി കുറത്തിയാടൻ, രാജു ആലപ്പാട്, ഗൗതം എൻ നായർ, രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ എന്നിവരും ഉണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top