28 November Monday

പികെഎസ്‌ സംസ്ഥാനജാഥ നാളെ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
കോട്ടയം
പട്ടികജാതി ക്ഷേമസമിതി സംസ്ഥാന വാഹനപ്രചാരണജാഥ 29ന്‌ ജില്ലയിൽ പര്യടനം നടത്തും. സ്വകാര്യ–-എയ്‌ഡഡ്‌ മേഖലകളിൽ തൊഴിൽ സംവരണം അനുവദിക്കുക, ഭൂമി, വീട്‌, വിദ്യാഭ്യാസം എന്നിവ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ്‌ ജാഥ. സംസ്ഥാന സെക്രട്ടറി  അഡ്വ. കെ സോമപ്രസാദ്‌ ക്യാപ്‌ടനും, സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു വൈസ്‌ ക്യാപ്‌ടനും വി ആർ ശാലിനി ജാഥാ മാനേജരുമാണ്‌. അഡ്വ. കെ ശാന്തകുമാരി എംഎൽഎ, എസ്‌ അജയകുമാർ, സി കെ ഗിരിജ എന്നിവരാണ്‌ ജാഥാംഗങ്ങൾ. 
  ജാഥ രാവിലെ 10ന്‌ ചങ്ങനാശേരി, 11ന്‌ പത്തനാട്‌, 12ന്‌ മുണ്ടക്കയം, മൂന്നിന്‌ പാലാ, വൈകിട്ട്‌ നാലിന്‌ തലയോലപ്പറമ്പ്‌, അഞ്ചിന്‌ കടുത്തുരുത്തി, ആറിന്‌ കോട്ടയം എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. 
  ഒക്‌ടോബർ മൂന്നിന്‌ തിരുവനന്തപുരത്ത്‌ എത്തുന്ന ജാഥ സെക്രട്ടറിയറ്റ്‌ മാർച്ചോടെ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top