കോട്ടയം
കേരള ബാങ്ക് കോട്ടയം ജില്ലാ പ്രതിനിധിയായി തെരഞ്ഞെടുത്ത സഹകാരിയും കേരള കോൺഗ്രസ് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ കെ ജെ ഫിലിപ്പ് കുഴികുളത്തിന് സ്വീകരണം നൽകി. കോട്ടയം ജില്ലാ സഹകരണ ബാങ്കിന് മുന്നിൽ എൽഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് കുഴികുളത്തെ സ്വീകരിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പൊന്നാട അണിയിച്ച് അഭിനന്ദിച്ചു. കെ ജെ ഫിലിപ്പ് കുഴികുളം നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..