06 December Tuesday

ആവേശമായി വനിതാ തൊഴിലാളി 
സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

 ചങ്ങനാശേരി 

ചങ്ങനാശേരിയിൽ ഒക്ടോബർ 1, 2, 3 തീയതികളിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ തൊഴിലാളി സംഗമം തൊഴിലാളികളിൽ ആവേശമുണർത്തി. വിവിധ തൊഴിലിടങ്ങളിൽനിന്ന്‌ നൂറുകണക്കിന് സ്ത്രീകൾ സംഗമവേദിയിലേക്ക് ഒഴുകിയെത്തി. സംഗമം മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. വർക്കിങ്‌ വിമൻസ് കോ ഓർഡിനേഷൻ ജില്ലാ കൺവീനർ ടി എസ് രഞ്ജു അധ്യക്ഷയായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ ബി രമ സ്വാഗതം പറഞ്ഞു. ഖാദി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ സോണി കോമത്ത് മുഖ്യപ്രഭാഷണം നടത്തി. സിഐടിയു അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റിയംഗം എ വി റസ്സൽ, ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ, സ്വാഗതസംഘം ചെയർമാൻ കെ സി ജോസഫ്, സെക്രട്ടറി കെ ഡി സുഗതൻ, എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ, ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഗ്രേസി സതീശ്, സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി സുനിത ശ്രീകുമാർ, ഷോപ്സ്‌ ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കവിത സാജൻ, സിഐടിയു ഏരിയ പ്രസിഡന്റ്‌ അഡ്വ. പി എ നസീർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top