29 October Friday

‘സ്നേഹഗാഥ' വനിതാ കൂട്ടായ്മ ചേർന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സ്നേഹഗാഥ വനിതാ കൂട്ടായ്മയിൽ കവയിത്രി 
ഡോ. മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തുന്നു.

കാഞ്ഞിരപ്പള്ളി
താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ‘സ്നേഹഗാഥ' വനിത കൂട്ടായ്മ ഗവ. ചീഫ് വിപ്‌ ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തി. മ്യൂസ് മേരിയുടെ ഉപ്പു തരിശ് എന്ന കവിതാ പുസ്തകം വർഗീസ് മള്ളാത്ത് പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ ചന്ദ്രബാബു നാടകാസ്വാദനരചനാ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. കൗൺസിൽ താലൂക്ക്‌ പ്രസിഡന്റ്‌ ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷനായി. ഡോ. മഞ്ജുഷ പണിക്കർ, ലീമാ കുരുവിള, എം പി ബിനുകുമാർ, സി കെ ജയശ്രീ എന്നിവർ സംസാരിച്ചു. ടി പി രാധാകൃഷ്ണൻ നായർ സ്വാഗതവും എ ആർ മീന നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top