08 July Wednesday

6പേര്‍ക്കുകൂടി കോവിഡ്

സ്വന്തം ലേഖകൻUpdated: Wednesday May 27, 2020
കോട്ടയം 
ജില്ലയിൽ ആറുപേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ നാലു പേർ വിദേശ രാജ്യങ്ങളിൽനിന്നും ഒരാൾ ചെന്നൈയിൽനിന്നും‌ വന്നതാണ്. നേരത്തെ രോഗം ബാധിച്ച യുവതിയുടെ ബന്ധുവാണ് ഒരാൾ.
 രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന പായിപ്പാട് നാലുകോടി സ്വദേശിയായ യുവാവിനൊപ്പം മെയ് 11ന് ദുബായ്-–-കൊച്ചി വിമാനത്തിൽ എത്തിയ ബന്ധുക്കളായ ദമ്പതികൾ, മെയ് 17ന് അബുദാബിയിൽ നിന്നെത്തിയ കുമരകം സൗത്ത് സ്വദേശിനി(60), മെയ് 16ന് ദുബായിൽനിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ വനിതാ ദന്തഡോക്ടർ (28), ചെന്നൈയിൽനിന്ന് റോഡ് മാർഗം നാട്ടിലെത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24). 18ന് ബംഗളൂരുവിൽനിന്ന് എത്തുകയും 23ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത മീനടം സ്വദേശിനിയുടെ അച്ഛൻ എന്നിവർക്കാണ്‌ പുതുതായി രോഗം സ്ഥിരീകരിച്ചത്‌. 
ദമ്പതികളിൽ ഭർത്താവിന് 79 വയസും ഭാര്യയ്ക്ക് 71 വയസുമുണ്ട്. ഇവർ നാലുകോടിയിലെ വീട്ടിലും കുമരകം സ്വദേശിനി ഗാന്ധിനഗറിലെ ക്വാറന്റൈൻ കേന്ദ്രത്തിലും പെരുന്ന സ്വദേശിനിയും ഗർഭിണിയുമായ ഡോക്ടർ ഹോം ക്വാറന്റയിനിലും കഴിയുകയായിരുന്നു. വാഴപ്പള്ളി സ്വദേശി പാലക്കാട്ട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിയിൽ ഉണ്ടായിരുന്നു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കോട്ടയം ജില്ലക്കാരായ 16 പേർക്കാണ് രോഗബാധ. തിരുവനന്തപുരം ജില്ലയിലെ പാറശാല സ്വദേശിയും കോവിഡ് പരിചരണത്തിലിരിക്കെ വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ടയിൽനിന്നെത്തിച്ച രണ്ടു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ട്.-
 
 
പ്രധാന വാർത്തകൾ
 Top