കുറവിലങ്ങാട്
മരങ്ങാട്ടുപിള്ളി-, ഉഴവൂർ, -വെളിയന്നൂർ, -രാമപുരം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് ഉഴവൂർ ഡിവിഷൻ. കെ എം മാണിയുടെ ജന്മദേശമായ മരങ്ങാട്ടുപിള്ളി ഉൾപ്പെടുന്നതാണ് ഉഴവൂർ ഡിവിഷൻ. വിശ്വപൗരൻ ഡോ. കെ ആർ നാരായണന്റെ ജന്മദേശമാണ്. എൽഡിഎഫ് സ്ഥാനാർഥിയായി ഉഴവൂർ ഡിവിഷനിൽ ജനവിധിതേടുന്നത് കേരളാ കോൺഗ്രസ് എം കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് പി എം മാത്യുവാണ്. ഉഴവൂർ പഴയവീട്ടിൽ കുടുംബാംഗമാണ്. വിദ്യാർഥി രാഷ്ടീയത്തിലൂടെ പൊതുരംഗത്ത് വന്ന പി എം മാത്യു, സെന്റ്സ്റ്റീഫൻസ് കോളേജിൽ ആട്സ്ക്ലബ് സെക്രട്ടറിയായിരുന്നു. കെഎസ്സി എം ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2010--15 കാലയളവിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഉഴവൂർ ഭാവനാ ആട്സ്ആ ൻസ് സ്പോർട്സ് ക്ലബ് പ്രസിഡന്റ്, ലയൺസ് ക്ലബ് സെക്രട്ടറി, കേരള കോൺഗ്രസ് എം പാലാ നിയോജകമണ്ഡലം സെക്രട്ടറി, കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു.
2010–-15ൽ ഈ ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നന്താനം അക്കാലത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയുലുമെത്തിയിരുന്നു. ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ഡോ. ജോജി എബ്രാഹാം ആണ്. ഇക്കുറി കേരള കോൺഗ്രസ് എം ഇടതുമുന്നിയുടെ ഭാഗമായതോടെ എൽഡിഎഫ് വിജയം ഉറപ്പിച്ചിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..