16 October Saturday

ഭാരത്‌ബന്ദ്‌: വില്ലേജ്‌ കേന്ദ്രങ്ങളിൽ 
ഇന്ന്‌ കിസാൻ പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
കോട്ടയം
രാജ്യത്തെ സംയുക്ത കർഷകസംഘടനകൾ 27ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കുന്നതിന്‌ ശനിയാഴ്‌ച വൈകിട്ട് വില്ലേജ് കേന്ദ്രങ്ങളിൽ കിസാൻ പഞ്ചായത്തുകൾ നടത്തും. ഞായർ വൈകിട്ട് പന്തംകൊളുത്തി പ്രകടനം നടത്താനും സംയുക്ത കർഷകസമിതി തീരുമാനിച്ചു.
കർഷകവിരുദ്ധ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ട്‌ കർഷകർ നടത്തുന്ന ഐതിഹാസിക സമരം പത്ത്‌ മാസമായി തുടരുകയാണ്. അഞ്ഞൂറിലധികം കർഷകർ രക്തസാക്ഷികളായി. പല മാർഗങ്ങളിലൂടെയും സമരത്തെ   തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചു. ഒരു ചർച്ചയ്‌ക്കും തയ്യാറല്ലെന്ന് പറഞ്ഞ കേന്ദ്രസർക്കാർ നിരവധി തവണ കർഷകരുമായി ചർച്ചനടത്താൻ നിർബന്ധിതരായി. എന്നാൽ കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന നിർബന്ധബുദ്ധിയാണ് കേന്ദ്രം ഇപ്പോഴും പ്രകടിപ്പിക്കുന്നത്.
സർക്കാരിന്റെ പിടിവാശിയെ അപലപിച്ച്‌ കാർഷികനിയമങ്ങൾ ഉടൻ പിൻവലിക്കണമെന്നും മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഭാരത്‌ബന്ദ്‌ നടത്തുന്നത്‌.  പരിപാടി വിജയിപ്പിക്കണമെന്ന് സംയുക്ത കർഷക സമിതി ചെയർമാൻ എം ടി ജോസഫ്, കൺവീനർ ഇ എൻ ദാസപ്പൻ എന്നിവർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top