22 February Saturday

‘ഉജ്ജ്വല ബാല്യം 2019’ പുരസ്കാരത്തിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
കോട്ടയം
വിവിധ വിഷയങ്ങളിൽ മിടുക്കരായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്‌ വനിതാ ശിശു വികസന വകുപ്പ് ‘ഉജ്ജ്വല ബാല്യം 2019’ പുരസ്കാരം നൽകുന്നു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ച് വയസ്സിനും 18 വയസ്സിനും ഇടയിലുള്ള ഭിന്നശേഷിക്കാർ ഉൾപ്പടെയുള്ള കുട്ടികൾക്ക്‌ അപേക്ഷിക്കാം. ‘ജില്ലയിൽ ഒരു കുട്ടി’ എന്ന രീതിയിൽ  അഞ്ചിനും 18 നും ഇടയിൽ പ്രായമുള്ളവരാകണം അപേക്ഷകർ.
 25,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. അപേക്ഷാഫോറം  www.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെവിഎം ബിൽഡിങ്‌സ്‌ അണ്ണാൻകുന്ന് റോഡ്, കോട്ടയം 686 001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് 0481 2580548, 8281899464 എന്ന  നമ്പരിൽ ബന്ധപ്പെടണം.
 
 
പ്രധാന വാർത്തകൾ
 Top