05 December Monday

മീനാക്ഷിക്ക്‌ ഉറപ്പാണ്‌ ‘തിരുമ്പി വന്നിടുവേൻ'

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
കോട്ടയം
അർജന്റീനയുടെ തോൽവി താൽക്കാലികം മാത്രമെന്നും മെസി ഉറപ്പായും തിരിച്ചുവരുമെന്നും മീനാക്ഷി അനൂപ്‌. കടുത്ത അർജന്റീന ഫാനാണ്‌ ബാലതാരം മീനാക്ഷി. ലോകകപ്പ്‌ തുടങ്ങുന്നതിനു മുമ്പേ പാദുവയിലെ വീടിന്റെ ഗേറ്റിൽ മെസി സ്ഥാനംപിടിച്ചിരുന്നു. കിടങ്ങൂരിൽനിന്ന്‌ പ്രത്യേകം ഉണ്ടാക്കിച്ച ചെറിയ കട്ടൗട്ടാണ്‌ മീനാക്ഷി ഗേറ്റിൽ സ്ഥാപിച്ചത്‌.
ആദ്യ കളിയിൽ തോറ്റെങ്കിലും മെസി ശക്തമായി തിരിച്ചുവരുമെന്ന്‌ പറഞ്ഞ്‌ ചിത്രം മീനാക്ഷി ഫേസ്‌ബുക്കിലുമിട്ടു. "തൽക്കാലം എയറിൽ ആണെങ്കിലും തിരുമ്പി വന്നിടുവേൻ' എന്നായിരുന്നു അടിക്കുറിപ്പ്‌. മീനാക്ഷിയുടെ അനുജൻ ആരിഷ്‌ നെയ്‌മർ ഫാനാണ്‌. ലോകകപ്പ്‌ തുടങ്ങിയതോടെ വീട്ടിലാകെ ഫുട്‌ബോൾ മയമാണെന്ന്‌ മീനാക്ഷിയുടെ അച്ഛൻ അനൂപ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top