18 October Monday

സിഎസ്ബി സമരത്തിന് 
യുഎഫ്ബിയു ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
കോട്ടയം
കാത്തലിക്‌ സിറിയൻ ബാങ്കിൽ വ്യവസായതല ഉഭയകക്ഷി കരാർ നടപ്പാക്കുക, ജീവനക്കാർക്കെതിരായ അന്യായ ശിക്ഷാനടപടികൾ പിൻവലിക്കുക, ബാങ്കിന്റെ ജനകീയ ബാങ്കിങ്‌ പാരമ്പര്യം നിലനിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് 29, 30, ഒക്ടോബർ ഒന്ന് തീയതികളിൽ നടത്തുന്ന പണിമുടക്കിന്  ഐക്യദാർഢ്യം  പ്രഖ്യാപിച്ച്  യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ  ജീവനക്കാർ ഐക്യദാർഢ്യദിനം ആചരിച്ചു. ജീവനക്കാർ ബാഡ്ജ് ധരിച്ചാണ് ജോലിക്ക് ഹാജരായത്. ശാഖകൾക്ക് മുന്നിൽ പ്രതിഷേധ യോഗങ്ങളും ചേർന്നു. 
സിഎസ്ബി കോട്ടയം പ്രധാന ശാഖയ്ക്ക് മുമ്പിൽ നടന്ന  പ്രതിഷേധ ധർണയിൽ വി പി ശ്രീരാമൻ (ബിഇഎഫ്ഐ), അഭിനന്ദ് ശ്രീകുമാർ (എഐബിഒസി),  ജോർജി ഫിലിപ്പ്  (എഐബിഇഎ), രാഹുൽ രഘു (എൻസിബിഇ) എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top