24 July Saturday

പട്ടിത്താനത്ത് ലോറി 
നിയന്ത്രണം വിട്ടുമറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

എം സി റോഡിൽ പട്ടിത്താനത്തു നിയന്ത്രണം വിട്ടു മറിഞ്ഞ ലോറി.

കുറവിലങ്ങാട്
എം സി റോഡിൽ പട്ടിത്താനത്ത് തടിലോഡുമായെത്തിയ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ്‌ നിരവധിപേർക്ക് പരിക്ക്‌. ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും തമിഴ്‌നാട്ടിലേക്ക് റബർ തടക്കട്ട കൊണ്ടുപോവുകയായിരുന്ന നാഷണൽ പെർമിറ്റ്‌ ലോറിയാണ് പട്ടിത്താനം റേഷൻകട ജങ്‌ഷനുസമീപം മറിഞ്ഞത്. 
റോഡരികിൽ ഫോൺ ചെയ്തിരുന്ന യുവാവിനും  ലോറിയിലുണ്ടായിരുന്ന തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈവേ പൊലീസും കുറവിലങ്ങാട് പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്‌. മറിഞ്ഞ ലോറിയിലെ ഓയിൽ റോഡിൽ പരന്നൊഴുകിയത് ഫയർഫോഴ്‌സ് എത്തി കഴുകിനീക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top