24 July Saturday
മീനച്ചിലാറ്റിൽ ജലനിരപ്പ്‌ ഉയർന്നു

ഉരുൾപൊട്ടിയെന്ന്‌ സംശയം; 
തലനാട്‌ ജനങ്ങളെ മാറ്റി പാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
 
തലനാട്
മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതോടെ നദിതീരത്തു താമസിക്കുന്ന ജനങ്ങളെ മാറ്റി താമസിപ്പിച്ചു. തലനാട് ചാമപ്പാറ, മേസ്തിരിപ്പടി  ഭാഗത്താണ് വീടുകളിൽ വെള്ളംകയറിയത്. ഉരുൾപൊട്ടിയെന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും  സ്ഥിരീകരിച്ചിട്ടില്ല. വെള്ളം ശക്തമായി ഒഴുകി കലങ്ങിമറിഞ്ഞുവരുന്നതിനാലാണ്‌ ഉരുൾപൊട്ടിയെന്ന സംശയം ഉയർന്നത്‌. ബുധനാഴ്‌ച ഉച്ചയ്‌ക്കുശേഷം പ്രദേശത്തും വാഗമണിലും ശക്തമായ മഴ തുടരുകയാണ്. 
പൂഞ്ഞാർ അടിവാരം ഭാഗത്ത്‌ മീനച്ചിലാറ്റിൽ ശക്തമായ ഒഴുക്കുണ്ട്‌. പൂഞ്ഞാർ ടൗണിലെ ചെക്ക് ഡാമിൽ ജലനിരപ്പ് ഉയർന്ന്‌ റോഡിന് ഒപ്പമെത്തി. തലനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ, വൈസ്‌ പ്രസിഡന്റ്‌ സോളി ഷാജി, വാർഡംഗം ആഷാ റിജു, സിപിഐ എം ലോക്കൽ സെക്രട്ടറി കെ എം രാജേന്ദ്രപ്രസാദ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ജനങ്ങളെ മാറ്റി പാർപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top