29 May Friday

സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ തിരക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
കോട്ടയം
സപ്ലൈകോയുടെ തിരുനക്കര ഹൈപ്പർമാർക്കറ്റിൽ തിങ്കളാഴ്‌ച വൻ തിരക്ക്‌ അനുഭവപ്പെട്ടു. ക്യൂ നിന്നാണ്‌ ആളുകൾ സാധനങ്ങൾ വാങ്ങിയത്‌. അരി, ഉഴുന്ന്‌, പഞ്ചസാര, ജീരകം, ഉലുവ, എണ്ണകൾ തുടങ്ങി അവശ്യ സാധനങ്ങൾ വേണ്ടത്രയുണ്ട്‌. ചാക്കരിക്ക്‌ കിലോ 25 രൂപയും കുത്തരിക്ക്‌ കിലോ 24 രൂപയുമാണ്‌ വില. 
സാധനങ്ങൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കളെ ടോക്കൺ കൊടുത്ത്‌ 10 പേരേ വീതമാണ്‌ കയറ്റുന്നത്‌. പതിവ്‌ രീതി വിട്ട്‌ ജീവനക്കാർ തന്നെ സാധനങ്ങൾ കഴിയുന്നതും വേഗം എടുത്ത്‌കൊടുത്ത്‌ അടുത്ത ബാച്ചിനെ പ്രവേശിപ്പിക്കും. മാസ്‌ക്‌ കെട്ടി, സാനിറ്റൈസർ/ സോപ്പ്‌  ഉപയോഗിച്ച്‌ കൈകൾ ശുചിയാക്കിയാണ്‌ ജീവനക്കാർ ജോലി ചെയ്യുന്നതെന്ന്‌ ജൂനിയർ അസി. കെ സി ഷാലി പറഞ്ഞു. കറൻസി സ്വീകരിക്കുന്നത്‌ പോലും ഏറെ ശ്രദ്ധിച്ചാണ്‌. 
19 ജീവനക്കാരും ഒരു സെക്യൂരിറ്റിയും സ്വീപ്പറും ഇവിടെ ജോലി നോക്കുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top