കോട്ടയം
അന്യായമായ ഇന്ധനവില വർധനക്കെതിരെ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും തിരുനക്കരയിൽ സായാഹ്നധർണ നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി ജെ വർഗീസ് ഉദ്ഘാടനം ചെയ്തു.
കെഎസ്ടിഎ ജില്ലാ സെക്രട്ടറി സാബു ഐസക് അധ്യക്ഷനായി. കെജിഒഎ ജില്ലാ സെക്രട്ടറി ഒ ആർ പ്രദീപ് കുമാർ, യൂണിവേഴ്സിറ്റി എംപ്ലോയീസ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയംഗം ബാബുരാജ് വാര്യർ, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി വി കെ ഉദയൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..