03 April Friday

സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ്‌ അസോ. ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020
കോട്ടയം
സമഗ്ര ശിക്ഷ കേരളയിൽ ജോലി ചെയ്യുന്ന കലാകായിക പ്രവർത്തിപരിചയ അധ്യാപകരുടെ സംഘടനയായ സ്‌പെഷ്യലിസ്‌റ്റ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്റെ ജില്ലാ സമ്മേളനം കോട്ടയം കെഎസ്‌ടിഎ ഹാളിൽ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി കെ അനിൽകുമാർ അധ്യക്ഷനായി. കെഎസ്‌ടിഎ ജില്ലാ ഭാരവാഹികളായ കെ എസ്‌ അനിൽകുമാർ, സാബു ഐസക്ക്, സ്പെഷ്യലിസ്‌റ്റ്‌ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വൈ ദാസ്, എം ആർ ശ്രീദേവി, ആശ പ്രദീപ് എന്നിവർ സംസാരിച്ചു.  സി ജെ ജോസഫ് (പ്രസിഡന്റ്‌), സുധീഷ് (വർക്കിങ്‌ പ്രസിഡന്റ്‌), എം കെ ഗിരിജാമോൾ (വൈ. പ്രസിഡന്റ്‌), ആശ പ്രദീപ് (സെക്രട്ടറി), എം ആർ ശ്രീദേവി (ജോയിന്റ് സെക്രട്ടറി), സുഷമാകുമാരി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top