28 May Saturday

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട്‌ 
സ്ത്രീകളെ വലയിലാക്കുന്ന യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
ഈരാറ്റുപേട്ട
ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി സ്ത്രീകളെ കെണിയിലാക്കുന്ന പാലക്കാട് സ്വദേശിയായ യുവാവ്‌ പൊലീസ് പിടിയിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസിനെ (35)യാണ്  കണ്ണൂരിൽ നിന്നും  ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിലെ സ്കൂളിൽ നിന്നും പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർനനുളള അന്വേഷണത്തിലാണ്‌ അറസ്‌റ്റ്‌.  
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിലുള്ള ഹൈസ്കൂളിലെ വിദ്യാർഥിനി സ്കൂളിലെത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ട അധികൃതർ വിവരം  പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ പ്രതി വിവരം മറച്ചുവച്ചാണ് കുട്ടിയുമായി  സൗഹൃദം സ്ഥാപിച്ചത്.
പാലക്കാടുനിന്നും ഈരാറ്റുപേട്ടയിലെത്തിയ ഇയാൾ ലോഡ്ജിൽ മുറി എടുത്തശേഷം സ്കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിച്ചശേഷം സ്കൂളിനു സമീപം ഇറക്കിവിട്ടു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും തന്നെ ഇല്ലാതിരുന്നതിനെ തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ രണ്ട് ദിവസത്തിനുള്ളിൽ പിടികൂടിയത്.
പാലാ ഡിവൈഎസ്‌പി ഷാജു ജോസിന്റെ നേതൃത്വത്തിൽ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐ തോമസ് സേവ്യർ, എഎസ്ഐ ഏലിയാമ്മ ആന്റണി, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ ആർ ജിനു, സിവിൽ പൊലീസ് ഓഫീസർ ശരത് കൃഷ്ണദേവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top