27 September Sunday
വാക്‌സിനേഷൻ ഇന്നുമുതൽ

10 പശുക്കളിൽ ചർമമുഴ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

 കോട്ടയം

ജില്ലയിൽ പശുക്കൾക്ക്‌ അപൂർവമായ ചർമമുഴ രോഗം ബാധിച്ചു. 25 പഞ്ചായത്തിലായി 130 കാലികളിലാണ്‌ അസുഖലക്ഷണങ്ങൾ. രക്തസാമ്പികളുകൾ പരിശോധിച്ചതിൽ പത്തെണ്ണത്തിന്‌ അസുഖം സ്ഥിരീകരിച്ചു. രോഗം റിപ്പോർട്ട്‌ ചെയ്‌ത പ്രദേശങ്ങളിൽ പകരാതിരിക്കാനുള്ള വാക്‌സിനേഷൻ നൽകൽ വെള്ളിയാഴ്‌ച ആരംഭിക്കും.
പശുക്കളുടെ ആരോഗ്യം തകർക്കുകയും പാലുൽപ്പാദനം കുറയ്‌ക്കുകയും ചെയ്യുന്ന ചർമമുഴ രോഗം പകരുന്നതിൽ ക്ഷീരകർഷകർ ആശങ്കയിലാണ്‌. അസുഖ ലക്ഷണങ്ങളുള്ളവയെ മാറ്റിപ്പാർപ്പിക്കാനും മറ്റ്‌ കന്നുകാലികളുമായുള്ള സമ്പർക്കം തടയാനും മൃഗസംരക്ഷണവകുപ്പ്‌ നിർദേശം നൽകി. എരുമകൾക്കും രോഗം പിടിപെട്ടിട്ടുണ്ട്‌.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top