11 July Saturday

ഡിവൈഎഫ്‌ഐയുടെ റീസൈക്ലിങ്‌ കേരള‌ മുന്നേറുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
കോട്ടയം
ഡിവൈഎഫ്‌ഐയുടെ റീസൈക്ലിങ്‌ കേരള‌ പരിപാടിയുടെ ഭാഗമായി പഴയ സാധനങ്ങൾ ശേഖരിക്കൽ തുടങ്ങി.  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജസ്റ്റിസ്‌‌ കെ ടി തോമസിന്റെ വീട്ടിൽനിന്നും പ്രസിഡന്റ്‌ കെ ആർ അജയ്‌ പഴയ പത്രങ്ങളടക്കം ഏറ്റുവാങ്ങി. ജില്ലാ ട്രഷറർ എൻ അനിൽകുമാർ, കോടിമത മേഖലാ സെക്രട്ടറി രാഹുൽ, മേഖലാ പ്രസിഡന്റ്‌ സനൂപ്‌, ട്രഷറർ അബി പ്രസാദ്‌ എന്നിവർ പങ്കെടുത്തു. സിഎസ്‌ഐ ബിഷപ്പ്‌ ഹൗസിൽ നിന്നും ബിഷപ്പ്‌ തോമസ്‌ കെ ഉമ്മൻ പത്രങ്ങൾ അടക്കം നൽകി. ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ്‌ ഏറ്റുവാങ്ങി. ബ്ലോക്ക്‌ പ്രസിഡന്റ്‌ അരുൺ ഷാജി, അജിൻ കുരുവിള, പുത്തനങ്ങാടി മേഖലാ സെക്രട്ടറി ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top