02 March Tuesday

ആവേശമുയർത്തി ‘ജനകീയം എൽഡിഎഫ‌് പദയാത്ര’ പര്യടനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

ജോസ‌് കെ മാണി നയിക്കുന്ന എൽഡിഎഫ‌് പദയാത്ര മുത്തോലി പന്തത്തലയിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ‌്ഘാടനം ചെയ്യുന്നു.

പാലാ 
ജനഹൃദയങ്ങളിൽ ആവേശമുയർത്തി കേരള കോൺഗ്രസ‌് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന ‘ജനകീയം എൽഡിഎഫ‌് പദയാത്ര’ പാലായിൽ പര്യടനം ആരംഭിച്ചു. പാലായിലെ വോട്ടർമാരെയും എൽഡിഎഫിനെയും ചതിച്ച‌് ശത്രുപക്ഷത്ത‌് ചേക്കേറിയ മാണി സി കാപ്പന്റെ വഞ്ചനക്കെതിരെയും എൽഡിഎഫ‌് സർക്കാരിന്റെ വികസന സന്ദേശങ്ങളും ഉയർത്തി പര്യടനം തുടങ്ങിയ പദയാത്ര പ്രവർത്തകരുടെ പങ്കാളിത്തംകൊണ്ട‌് ശ്രദ്ധേയമായി. പന്തത്തലയിൽ നിന്നാരംഭിച്ച പദയാത്ര സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ‌്ഘാടനം ചെയ‌്തു. സിപിഐ എം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ‌് അധ്യക്ഷനായി. സമ്മേളനത്തിൽ ജാഥാ ക്യാപ‌്റ്റൻ ജോസ് കെ മാണി, എൽഡിഎഫ‌് മണ്ഡലം കൺവീനർ ബാബു കെ ജോർജ്, എൻസിപി സംസ്ഥാന കമ്മിറ്റി അംഗം ബെന്നി മൈലാടൂർ, പ്രൊഫ. ലോപ്പസ് മാത്യു  എന്നിവർ സംസാരിച്ചു.  ആദ്യദിനം മുത്തോലി, കരൂർ പഞ്ചായത്തുകളിലായിരുന്നു പര്യടനം. അതത‌് മണ്ഡലത്തിലെ പ്രവർത്തകർ അണിനിരന്നാണ‌് ഓരോ പഞ്ചായത്തിലും പദയാത്ര പര്യടനം നടത്തുന്നത‌്. പന്തത്തലയിൽ നിന്നാരംഭിച്ച പദയാത്ര മുത്തോലി കവലയിൽ  സമാപിച്ചു. 
കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ പാറമട ജങ്‌ഷനിൽനിന്ന് ആരംഭിച്ച  പദയാത്ര പേണ്ടാനംമൈൽ ജങ്‌ഷനിൽ  സമാപിച്ചു. സമാപന സമ്മേളനം അഡ്വ. വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച ആവേശകരമായ സ്വീകരണങ്ങൾക്ക‌് ജോസ‌് കെ മാണി നന്ദി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ലാലിച്ചൻ ജോർജ്, ടി ആർ രഘുനാഥൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമല ജിമ്മി, നേതാക്കളായ സിബി തോട്ടുപുറം, ജോസ് കുറ്റ്യാനിമറ്റം, അഡ്വ. സണ്ണി ഡേവിഡ്, ആർ ടി മധുസൂദനൻ, സണ്ണി തെക്കേടം, കെ ജെ ഫിലിപ്പ് കുഴികുളം, അഡ്വ. ജോസ് ടോം, ബെറ്റി റോയി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബൈജു ജോൺ, റൂബി ജോസ്, പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ്  പടിഞ്ഞാറെക്കര,  ബൈജു കൊല്ലംപറമ്പിൽ, രാജൻ മുണ്ടമറ്റം, ജോസ് അന്തീനാട്ട്, ടി ആർ വേണുഗോപാൽ,  ടോബിൻ കണ്ടനാട്ട്, അവിരാ ജോസഫ്, ബിനു അഗസ്റ്റ്യൻ, ജി രൺദീപ്, കെ എസ് പ്രദീപ് കുമാർ, പി ആർ തങ്കച്ചൻ, പുഷ്പ ചന്ദ്രൻ, പി കെ രവികുമാർ എന്നിവർ  സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top