12 November Tuesday
മഴ

അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

 കോട്ടയം

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചതിനെത്തുടർന്ന് അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ല സജ്ജമായതായി കലക്ടർ പി കെ സുധീർ ബാബു അറിയിച്ചു. ജില്ലയ്ക്ക്‌ ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്‌. 
പ്രകൃതി ദുരന്തം നേരിടുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മുൻകരുതൽ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ ദുരന്തനിവാരണ അതോറി റ്റി നിർദേശം നൽകി.
കളക്ടറേറ്റിലും താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിന് തഹസിൽദാർമാർക്ക് നിർദേശംനൽകി. ശക്തമായ മഴ തുടർന്നാൽ ദുരന്തസാധ്യതാ മേഖലകളിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. 
അഗ്നിശമന സേന, പൊലീസ്, പൊതുമരാമത്ത്, ആരോഗ്യം, ഗതാഗതം, ജലസേചനം തുടങ്ങിയ വകുപ്പുകളിലെയും കെഎസ്ഇബിയിലെയും ഉദ്യോഗസ്ഥർ ജനങ്ങൾക്ക് അടിയന്തര സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും സേവനങ്ങൾക്കുമായി പൊതുജനങ്ങൾക്ക് ചുവടെ ചേർത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടാം. 
കലക്ട്രേറ്റ്  കൺട്രോൾ റൂം-:0481 2304800, 9446562236
ടോൾഫ്രീ നമ്പർ:- 1077
കോട്ടയം താലൂക്ക്:0481 2568007
ചങ്ങനാശേരി:04812420037
മീനച്ചിൽ: -048222 12325
വൈക്കം-: 04 829231331
കാഞ്ഞിരപ്പള്ളി:- 04828 202331
 
 
പ്രധാന വാർത്തകൾ
 Top