13 November Wednesday

പിറവം റോഡ് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
തലയോലപ്പറമ്പ്
റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയെ തുടർന്ന് തിങ്കളാഴ്‌ച രാവിലെ എട്ടിന്‌ പിറവം റോഡിനും വൈക്കം റോഡിനുമിടയിൽ വടയാടി കട്ടിങ്ങിന് സമീപം ട്രാക്കിലേക്കാണ്‌ മണ്ണിടിഞ്ഞ് വീണത്. കോട്ടയം ഭാഗത്തേക്കുള്ള ട്രാക്കിൽ വീണ മണ്ണും വലിയ കല്ലുകളും ഉടൻ തന്നെ റെയിൽവേ ജീവനാക്കാർ നീക്കം ചെയ്തു. ഒമ്പതോടുകൂടി ട്രാക്കിലെ മണ്ണും ചെളിയും നീക്കം ചെയ്തതിന് ശേഷം ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു.
 
 
പ്രധാന വാർത്തകൾ
 Top