11 April Sunday

യൂണിയൻ ബജറ്റും സംസ്ഥാന ബജറ്റും: സെമിനാർ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021
കോട്ടയം
ടി കെ സ്‌മാരക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘യൂണിയൻ ബജറ്റും സംസ്ഥാന ബജറ്റും’ എന്ന വിഷയത്തിൽ സെമിനാർ തിങ്കളാഴ്‌ച സംഘടിപ്പിക്കും. വൈകിട്ട്‌ നാലിന്‌ പി കൃഷ്‌ണപിള്ള ഹാളിൽ നടക്കുന്ന സെമിനാർ എംജി യൂണിവേഴ്‌സിറ്റി മുൻ പ്രോ. വൈസ്‌ ചാൻസലർ ഡോ. രാജൻ വർഗീസ്‌ ഉദ്‌ഘാടനംചെയ്യും. 
പഠനഗവേഷണ കേന്ദ്രം ചെയർമാൻ വി എൻ വാസവൻ മോഡറേറ്ററാകും. കെ എൻ രാജ്‌ സെന്റർ ജോയിന്റ്‌ ഡയറക്ടർ ഡോ. വി മാത്യു കുര്യൻ വിഷയം അവതരിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top