31 March Tuesday
കർഷകസംഘം സംസ്ഥാന സമ്മേളനം

പതാക പ്രയാണത്തിന്‌ ഊഷ്‌മള വരവേല്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

 

 
കോട്ടയം
കേരള കർഷകസംഘം 26-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക പ്രയാണത്തിന്‌ ജില്ലയിൽ ഉജ്വല സ്വീകരണംനൽകി. സംസ്ഥാന ജോ. സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു ക്യാപ്‌ടനും സംസ്ഥാന എക്‌ക്യൂട്ടീവ്‌ അംഗങ്ങളായ വി എം ഷൗക്കത്ത്‌ വൈസ്‌ ക്യാപ്‌ടനും വത്സൻ പനോളി മാനേജരുമായ ജാഥയാണ്‌ ജില്ലയിൽ എത്തിയത്‌. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പാലായിൽ ആവേശകരമായ വരവേൽപ്പ‌് നൽകി. 
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി ഏരിയ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നൂറുകണക്കിന‌് പ്രവർത്തകർ ചേർന്ന‌് വരവേറ്റു. ജില്ലാ പ്രസിഡന്റ‌് അയ‌്മനം ബാബു, ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ‌്ണൻ എന്നിവർ ജാഥാ ക്യാപ‌്റ്റൻ സി എച്ച‌് കുഞ്ഞമ്പുവിനെ ഹാരമണിയിച്ച‌് സ്വീകരിച്ചു. വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. ആർ നരേന്ദ്രനാഥ്‌, സിഐടിയു ജില്ലാ സെക്രട്ടറി എ വി റസൽ എന്നിവർ പങ്കെടുത്തു. സ്വീകരണശേഷം ജാഥ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ പ്രവേശിച്ചു.
 
 
പ്രധാന വാർത്തകൾ
 Top