30 November Monday

എല്ലാ വീടുകൾക്കും മാലിന്യ സംസ്കരണ ഉപാധികൾ നൽകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
കുമരകം
കുമരകം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കുമരകത്ത് നടപ്പാക്കുന്നു. 16 വാർഡുകളിലും ഹരിത കർമ്മസേന അംഗങ്ങൾ വീടുകളിലെത്തി അജൈവ മാലിന്യങ്ങൾ സംഭരിച്ചു സംസ്കരിച്ചുവരികയാണ്. പഞ്ചായത്തുതലത്തിൽ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയും(എംസിഎഫ്) വാർഡുതലത്തിൽ മിനി എംസിഎഫും സ്ഥാപിച്ചുകഴിഞ്ഞു. സംഭരണ കേന്ദ്രത്തിൽ തരംതിരിച്ച പ്ലാസ്റ്റിക്ക് മാലിന്യം കൈമാറുവാൽ ക്ലീൻ കേരള കമ്പനിയുമായി കരാർ ഉണ്ടാക്കിക്കഴിഞ്ഞു. കമ്പോസ്റ്റർബിൻ വഴി ലഭിക്കുന്ന കമ്പോസ്റ്റ് ജൈവ പച്ചക്കറി കൃഷിക്ക്‌ ഉപയോഗിച്ച് എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറി ഉൽപ്പാദനമാണ്‌ ലക്ഷ്യമിടുന്നത്. പഞ്ചായത്ത്‌തല വിതരണ ഉദ്ഘാടനം പ്രസിഡന്റ് എ പി സലിമോൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി കെ ശാന്തകുമാർ, പഞ്ചായത്ത്‌ സെക്രട്ടറി ലൈസമ്മേവ്യർ, വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ രഞ്ജിത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top