18 October Friday

കുര്യാക്കോസ‌് പടവനും ജോസഫിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019
 
പാലാ
ഉപതെരഞ്ഞെടുപ്പിന‌് രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ യുഡിഎഫിന‌് തിരിച്ചടിയായി കെ എം മാണിയുടെ വിശ്വസ‌്തനും പാലാ നഗരസഭാ വൈസ‌് ചെയർമാനുമായ കുര്യാക്കോസ‌് പടവൻ ജോസഫ‌് പക്ഷത്ത്‌ ചേർന്നു. നഗരസഭാ മുൻ ചെയർമാനുമാണ‌് ഇദ്ദേഹം. ജോസ‌് കെ മാണി തന്നെ പാർടിയിൽ ഒതുക്കാൻ ശ്രമിക്കുകയാണെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട‌് തുറന്നടിച്ചു. 
‘‘ കെ എം മാണിയുടെ മരണത്തിനു ശേഷം പാർടിയിലും സമൂഹത്തിലും 
തന്നെ ഒതുക്കാനാണ‌് ജോസ‌് കെ മാണി ശ്രമിച്ചത‌്. തന്റെ വളർച്ച തടയുകയാണ്‌ ലക്ഷ്യം ’’ പടവൻ പറഞ്ഞു. സീനിയർ നേതാവ‌് സി എഫ‌് തോമസിൽ നിന്നാണ‌് കെ എം മാണി ചെയർമാൻ പദവി ഏറ്റെടുത്തത‌്. മാണിയുടെ മരണശേഷം സി എഫിനെ ചെയർമാനാക്കണമെന്നാണ‌് ജോസഫും പാർടിയിലെ ബഹുഭൂരിപക്ഷവും ആഗ്രഹിച്ചത‌്. ഇത‌് അംഗീകരിക്കാതെ പാർടിയെ വരുതിയാലാക്കാൻ ജോസ‌് ശ്രമിച്ചു. ഈ നിലപാടാണ‌് പാർടിയെ വൻപ്രതിസന്ധിയിൽ എത്തിച്ചത‌്.' പി ജെ ജോസഫ് ആവശ്യപ്പെട്ടാൽ വൈസ് ചെയർമാൻ സ്ഥാനം രാജിവയ്‌ക്കുമെന്നും കുര്യാക്കോസ് പടവൻ പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top