20 October Sunday
പാലായിൽ എസ‌്എഫ‌്ഐക്ക‌് മിന്നുംജയം

പോളി.തെരഞ്ഞെടുപ്പ്‌: എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

 കോട്ടയം

പോളിടെക്‌നിക്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വല വിജയം. ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന പാലാ നിയോജമണ്ഡലത്തിൽ ഉൾപ്പെടുന്ന പാലാ പോളി ടെക്‌നിക്കിലടക്കം നേടിയ വിജയം രാഷ്‌ട്രീയ മുന്നേറ്റത്തിനുള്ള തെളിവായി.  പതിനെട്ടാം വർഷമാണ‌്  പോളിയൂണിയൻ എസ‌്എഫ‌്ഐ കരസ്ഥമാക്കുന്നത‌്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച‌് പാലാ നഗരത്തിൽ പ്രകടനം നടത്തി. നാട്ടകം, കടുത്തുരുത്തി, പാലാ പോളിടെക്‌നിക്കുകളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. കെഎസ്‌യു, എബിവിപി എന്നീ സംഘടകളും മത്സരത്തിനുണ്ടായിരുന്നെങ്കിലും കനത്ത തോൽവി ഏറ്റുവാങ്ങി. 
മുമ്പുനടന്ന എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐ തകർപ്പൻ വിജയം കൈവരിച്ചിരുന്നു. 38 കോളേജുകളിലും എസ്‌എഫ്‌ഐ ജയിച്ചു. പോളിടെക്‌നിക്കുകളിലും വിജയക്കൊടി പാറിച്ചതോടെ ജില്ലയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ എസ്‌എഫ്‌ഐ സമ്പൂർണ ആധിപത്യം നേടി.  
 വിജയികൾ: 
പാലാ: സ്‌റ്റെഫിൻ ബെന്നി(ചെയർമാൻ), എസ്‌ ഹാച്ചിൻ(വൈസ്‌ ചെയർമാൻ), അഭിമന്യു(ജനറൽ സെക്രട്ടറി), എൻ ആർ ബിനോയ്‌ ബാബു(മാഗസിൻ എഡിറ്റർ), ആര്യ ശ്രീധരൻ(ലേഡി വൈസ്‌), എസ്‌ കൃഷ്‌ണഹരി(പിയുസി).  
നാട്ടകം–-ആദിൽഷാ(ചെയർമാൻ),അശ്വിൻ  പ്രമോദ്‌(വൈസ്‌ ചെയർമാൻ) എം എ അനന്തു(ജനറൽ സെക്രട്ടറി), കെ റോഷൻ(മാഗസിൻ എഡിറ്റർ), പി ആർ നവ്യ(ലേഡീസ്‌ വൈസ്‌ചെയർപേഴ്‌സൺ), അതുൽ പി രാജ്‌(പിയുസി), വിഷ്‌ണു എസ്‌ പ്രസാദ്‌(ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറി).
കടുത്തുരുത്തി: വൈഷ്‌ണവ്‌(ചെയർമാൻ), അഖിലേഷ്‌(വൈസ്‌ ചെയർമാൻ), അഭിഷേക്‌(ജനറൽ സെക്രട്ടറി), ജോസഫ്‌(മാഗസിൻ എഡിറ്റർ), അനുപമ(ലേഡി വൈസ്‌), ആനന്ദ്‌(പിയുസി), ഷാൻ(ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറി).
 
 
പ്രധാന വാർത്തകൾ
 Top