20 September Friday

മലബാറിന്‌ വൈക്കത്തിന്റെ കൈത്താങ്ങ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
വൈക്കം
പ്രളയദുരിതത്തിന്റെ കെടുതി അനുഭവിക്കുന്ന മലബാർ മേഖലകൾക്ക്- വൈക്കം നഗരസഭയുടെ കൈത്താങ്ങ്-. അഞ്ചുലക്ഷം രൂപ വിലവരുന്ന ആവശ്യവസ്-തുക്കളും മറ്റും ഉൾപ്പെടെ ഒരുടോറസ്- ലോറി നിറയെ സാധനങ്ങളാണ് കോട്ടയം കലക്ടർക്ക്- കൈമാറിയത്-. 
  നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ, 400 കുടുംബശ്രീ യൂണിറ്റുകൾ, സുമനസ്സുകൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് നിത്യോപയോഗ സാധനങ്ങളും വസ്-ത്രങ്ങളും സമാഹരിച്ചത്-.   സാധനങ്ങളുമായി കലക്ടറേറ്റിലേക്ക്- പുറപ്പെട്ട വാഹനത്തിന്റെ ഫ്--ളാഗ്- ഓഫ്- ചെയർമാൻ പി ശശിധരൻ നിർവഹിച്ചു. പ്രതിപക്ഷനേതാവ്- എം ടി അനിൽകുമാർ, സ്റ്റാൻഡിങ്- കമ്മിറ്റി ചെയർമാൻ ജി ശ്രീകുമാരൻ നായർ, കൗൺസിലർ പി -എൻ കിഷോർ കുമാർ, സെക്രട്ടറി രമ്യ കൃഷ്-ണൻ, സൂപ്രണ്ട്- ഒ വി മായ, പി മിനി, പി അഖില, സന്ധ്യാ ശിവൻ, കെ സി ഷാജി എന്നിവർ പങ്കെടുത്തു .
 
 
 
പ്രധാന വാർത്തകൾ
 Top