25 August Sunday

പ്രളയം തകർത്ത വീടിന‌് പകരം നൽകി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

സിപിഐ എം പാമ്പാടി ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം ജില്ലാ സെക്രട്ടറി വി എൻ വാസവൻ നിർവഹിക്കുന്നു

 

പാമ്പാടി
പ്രളയ പേമാരിയിൽ വീട്തകർന്ന കുടുംബത്തിന് സിപിഐ എം പാമ്പാടി ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനംനടത്തി. പാമ്പാടി കുമ്പന്താനം വ്യാക്കുഴ എസ് എം ജോസഫിനാണ് വീട് നൽകിയത്. ജില്ലാ സെക്രട്ടറി വി എൻ വാസവൻ താക്കോൽദാനം നിർവഹിച്ചു.  
ജോസഫിന്റെ  ബന്ധുക്കളെ കൂടാതെ നിരവധി നാട്ടുകാർ കനത്തമഴയെ അവഗണിച്ച് ചടങ്ങിൽ പങ്കെടുത്തു. നിർമാണകമ്മിറ്റി ചെയർമാൻ കെ ജി ബാബു  അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്, ഏരിയ കമ്മിറ്റി അംഗം കെ എൻ വിശ്വനാഥൻ, ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബു, സിപിഐ എം പാമ്പാടി ലോക്കൽ സെക്രട്ടറി വി എം പ്രദീപ് , കർഷകസംഘം പുതുപ്പള്ളി ഏരിയ സെക്രട്ടറി കെ എസ് ഗിരീഷ് , പാലാത്ര കൺസ‌്ട്രക‌്ഷൻസ് ഉടമ ഷിബു, നിർമാണ കമ്മിറ്റി സെക്രട്ടറി പി വി അനീഷ്, ബ്രാഞ്ച് സെക്രട്ടറി കെ ജെ പീറ്റർ  എന്നിവർ സംസാരിച്ചു. മേസ്തിരി കുറ്റിപ്പുറം തങ്കച്ചന് ഉപഹാരംനൽകി. 6,13000 രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top