04 August Wednesday

1500 കേന്ദ്രങ്ങളിൽ ഇന്ന്‌ 
ചക്രസ്‌തംഭനം

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
കോട്ടയം
ഇന്ധന വിലവർധനക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന ചക്രസ്‌തംഭന സമരത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച ജില്ലയിൽ 1500 കേന്ദ്രങ്ങളിൽ വാഹനങ്ങൾ നിശ്‌ചലമാകും. സർവമേഖലയിലും അതിരൂക്ഷമായ വിലക്കയറ്റം സൃഷ്ടിക്കുന്ന പെട്രോൾ –- ഡീസൽ വിലവർധനക്കെതിരായ പ്രതിഷേധമായാണ്‌ റോഡുകൾ 15 മിനിറ്റ്‌ നിശ്‌ചലമാകുന്നത്‌.
  സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ് തിരുനക്കരയിൽ പ്രതിഷേധ സമരം ഉദ്ഘാടനംചെയ്യും. സിഐടിയു ദേശീയ ജനറൽ കൗൺസിലംഗം എ വി റസൽ,  ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ എന്നിവർ കോട്ടയത്തും ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ അയർക്കുന്നത്തും ജില്ലാ ട്രഷറർ വി പി ഇബ്രാഹിം കാഞ്ഞിരപ്പള്ളിയിലും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ കെ ഗണേശൻ വൈക്കത്തും കെ ബി രമ തലയോലപ്പറമ്പിലും കെ കെ ഹരിക്കുട്ടൻ ഏറ്റുമാനൂരിലും പങ്കെടുക്കും. 
 ജില്ലാ ഭാരവാഹികളായ കെ സി ജോസഫ് ചങ്ങനാശേരിയിലും ഡി സേതുലക്ഷ്മി വാഴൂരിലും വി പി ഇസ്‌മയിൽ കാഞ്ഞിരപ്പള്ളിയിലും ജോയി ജോർജ് പൂഞ്ഞാറിലും ലാലിച്ചൻ ജോർജ്, ഷാർലി മാത്യു എന്നിവർ പാലായിലും സി ജെ ജോസഫ്, വി കെ സുരേഷ്‌കുമാർ, എസ്‌ വിനോദ് എന്നിവർ കടുത്തുരുത്തിലും കെ എൻ രവി ഏറ്റുമാനൂരിലും പി ജെ വർഗീസ്, അഡ്വ. കെ അനിൽകുമാർ, അഡ്വ. ഷീജ അനിൽ, എം എച്ച് സലീം, പി എൻ പ്രദീപ്, ടി എസ് രഞ്‌ജു എന്നിവർ കോട്ടയത്തും കെ ജെ അനിൽകുമാർ പുതുപ്പള്ളിയിലും കെ കെ രമേശൻ തലയോലപ്പറമ്പിലും സുനിത ശ്രീകുമാർ വൈക്കം ഏരിയയിലും അണിനിരക്കും. മുഴുവൻ ട്രേഷ്‌ യൂണിയനുകളുടെയും നേതാക്കൾ വിവിധയിടങ്ങളിൽ പങ്കാളികളാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top