26 June Wednesday

എസ‌്എഫ‌്ഐ ജില്ലാ സമ്മേളനം ജൂൺ 12, 13 കോട്ടയത്ത‌്

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019
 കോട്ടയം
എസ്എഫ്ഐ നാൽപത്തിമൂന്നാം ജില്ലാ സമ്മേളനത്തിന് കോട്ടയം വേദിയാവുകയാണ്. ജൂൺ 12 ,13 തീയതികളിലാണ‌് സമ്മേളനം. ജില്ലാ സമ്മേളനത്തിന് വിജയകരമായ നടത്തിപ്പിനാവശ്യമായ സംഘാടക സമിതി യോഗം സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ‌് എം എസ‌് ദീപക‌് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വർഗീസ്,  കെ അനിൽകുമാർ, ജെയ്ക്ക് സി തോമസ്, എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി കെ എം അരുൺ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ‌് അജയ് നാഥ് സ്വാഗതവും  ദയ സാബു നന്ദിയും പറഞ്ഞു. രക്ഷാധികാരികൾ: വൈക്കം വിശ്വൻ, കെ ജെ തോമസ‌്, വി എൻ വാസവൻ, അഡ്വ. കെ സുരേഷ‌് കുറുപ്പ‌് എംഎൽഎ, എ വി റസ്സൽ, പി കെ ഹരികുമാർ, എം ടി ജോസഫ‌്, ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ‌്ണൻ, സി ജെ ജോസഫ‌്, ലാലിച്ചൻ ജോർജ‌്, കെ അനിൽകുമാർ, എം കെ പ്രഭാകരൻ, പി ജെ വർഗീസ‌്, റെജി സഖറിയ, ജെയ‌്ക‌് സി തോമസ‌്, തങ്കമ്മ ജോർജ‌്കുട്ടി, പി എം തങ്കപ്പൻ, ബി ആനന്ദകുട്ടൻ, എസ‌് മനോജ‌്. ബി ശശികുമാർ (ചെയർമാൻ), കെ എം അരുൺ (സെക്രട്ടറി), സി എൻ സത്യനേശൻ(ട്രഷറർ)എന്നിവരടങ്ങുന്ന 501 അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു.

 

പ്രധാന വാർത്തകൾ
 Top