25 June Tuesday

കെ എം മാണിയെ അനുസ‌്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019
കോട്ടയം
കേരള കോൺഗ്രസ‌് എം ചെയർമാനും മുൻമന്ത്രിയുമായിരുന്ന കെ എം മാണിയെ കോട്ടയത്തു ചേർന്ന സമ്മേളനം അനുസ‌്മരിച്ചു.മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ‌്ഘാടനംചെയ‌്തു.കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ കെ എം മാണി എന്ന ധനമന്ത്രിയുടെയും രാഷ്ട്രീയ നേതാവിന്റെയും ഇടപെടൽ ഉണ്ടായിരുന്നെന്ന‌് അദ്ദേഹം പറഞ്ഞു. വികസന പദ്ധതികൾക്ക് ഒരിക്കലും പണമില്ല എന്ന് കെ എം മാണി പറയുമായിരുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേരള കോൺഗ്രസ് എം വർക്കിങ‌് ചെയർമാൻ പി ജെ ജോസഫ് അധ്യക്ഷനായി. 
മുൻമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡോ. എം കെ മുനീർ, ജോസ് കെ മാണി എംപി, എംഎൽഎമാരായ മാത്യു ടി തോമസ്, സി എഫ് തോമസ്, സുരേഷ് കുറുപ്പ്, കെ സി ജോസഫ്, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, എൻ ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, നഗരസഭ അധ്യക്ഷ ഡോ. പി ആർ സോന,  മറ്റ‌് നേതാക്കളായ വി എൻ വാസവൻ, എൻ ഹരി, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്, വി ബി ബിനു, സി പി ജോൺ, സ്കറിയ തോമസ്, ജോസഫ് വാഴയ്ക്കൻ, ജോസഫ് ചാവറ, കാണക്കാരി അരവിന്ദാക്ഷൻ, ഫ്രാൻസിസ് തോമസ്, തോമസ് ചാഴികാടൻ, ജോസി സെബാസ്റ്റ്യൻ, ജോസഫ് ചാമക്കാല, പി എം മാത്യു, അരുൺ, സണ്ണി തെക്കേടം എന്നിവർ സംസാരിച്ചു. 
കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം. ഓഫീസ‌് ചെയർമാൻ സ്ഥാന തർക്കത്തിൽ ജോസഫിനൊപ്പമെന്ന‌് മാണി വിഭാഗം സംശയിക്കുന്ന ഓഫീസ‌് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി ഏബ്രാഹം അനുസ‌്മരണ സമ്മേ‌ളനത്തിന‌് എത്തിയില്ല.
പ്രധാന വാർത്തകൾ
 Top