17 July Wednesday

ഇന്ന്‌ കൊട്ടിക്കലാശം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

 

കോട്ടയം
ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് വിരാമമിട്ട‌് ജില്ലയിലെങ്ങും ഞായറാഴ‌്ച രാഷ‌്ട്രീയ പാർടികളുടെ നേതൃത്വത്തിൽ കലാശക്കൊട്ട‌് നടത്തും. നാടിനെ ഇളക്കിമറിച്ച‌് നടന്ന ശബ്ദപ്രചാരണത്തിന്റെ അവസാനമാണ‌് ഞായറാഴ‌്ച വൈകിട്ട‌്. ജില്ലാ ആസ്ഥാനമായ കോട്ടയത്തെ സെൻട്രൽ ജങ‌്ഷനിലും മണ്ഡലം, പഞ്ചായത്ത‌്, ബൂത്ത‌് തലങ്ങളിലും കൊട്ടിക്കലാശം നടക്കും. കൊട്ടും മേളവും മുദ്രാവാക്യം വിളിയുമായി നടത്തുന്ന പരിപാടി വൈകിട്ട‌് ആറിന‌് മുമ്പ‌് പൂർത്തിയാക്കണമെന്നാണ‌് നിർദേശം.
 സെൻട്രൽ ജ‌ങ‌്ഷനിൽ വൈകിട്ട‌് നാലോടെ രാഷ‌്ട്രീയ പാർടി പ്രവർത്തകരും നേതാക്കളും എത്തും. പരിപാടി സമാധാനപരമായി നടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
കോട്ടയത്തിന്റെ രാഷ‌്ട്രീയ മണ്ണിനെ ചിന്തിപ്പിച്ച‌ പ്രചാരണ മാമാങ്കത്തിനാണ‌് മണിക്കൂറുകൾക്കുള്ളിൽ തിരശീല വീഴുന്നത‌്. വികസനവും വർഗീയതയും നേട്ടങ്ങളും കോട്ടങ്ങളും നിലപാടുമെല്ലാം തലനാരിഴ കീറി ചർച്ചയ‌്ക്ക‌് വഴിവച്ചിരുന്നു മുന്നണികളുടെ പ്രചാരണം. മുൻ വർഷങ്ങളെ അപേക്ഷിച്ച‌് പരിസ്ഥിതി സൗഹൃദവുമായിരുന്നു. തിങ്കളാഴ‌്ച ശബ്ദ പ്രചാരണമില്ല. വോട്ട‌് ആർക്കു ചെയ്യണമെന്ന‌് ചിന്തിക്കാനുള്ള സമയമാണിത‌്. 
മണ്ഡലവും രാജ്യവും നേരിടുന്ന പ്രശ‌്നങ്ങൾ എണ്ണിയെണ്ണി പറഞ്ഞ‌് മികച്ച മുന്നേറ്റമാണ‌് ജില്ലയിൽ എൽഡിഎഫ‌് നടത്തിയത‌്. കൊടും ചൂടിലും വൻ ജനക്കൂട്ടം പങ്കെടുത്ത സ്വീകരണങ്ങൾ എൽഡിഎഫിന‌് ആവേശമായിരുന്നു. 
പ്രധാന വാർത്തകൾ
 Top